ഒ​ന്നാം ക്ലാ​സു​കാ​ര​നെ ആ​റാം ക്ലാ​സു​കാ​രി കു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ
Thursday, January 18, 2018 6:47 PM IST
ല​ക്നോ: ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ല​ക്നോ​വി​ലെ ബ്രൈ​റ്റ്ലാ​ൻ​ഡ് ഇ​ന്‍റ​ർ കോ​ള​ജ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രി​ൻ​സി​പ്പി​ലി​നെ​തി​രേ ഐ​പി​സി 201, 202 വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഋ​തി​ക് ശ​ർ​മ​യ്ക്കാ​ണ് സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ​വ​ച്ച് കു​ത്തേ​റ്റ​ത്. ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നെ​റ്റി​യി​ലും വ​യ​റി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ഉ​ട​ൻ​ത​ന്നെ കിം​ഗ് ജോ​ർ​ജ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ഋ​തി​ക്കി​നെ കു​ത്തി​യ ഇ​തേ സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്കൂ​ൾ നേ​ര​ത്തെ വി​ടു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് വി​ദ്യാ​ർ​ഥി​നി ഋ​തി​ക്കി​നെ കു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ടീ​ച്ച​ർ വി​ളി​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി​നി ഋ​തി​കി​ന്‍റെ വി​ളി​ച്ചു​കൊ​ണ്ടു​പോ​യ​ത്. പി​ന്നീ​ട് ശു​ചി​മു​റി​യി​ൽ​വ​ച്ചു കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം ഋ​തി​ക് തി​രി​ച്ച​റി​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പെ​ണ്‍​കു​ട്ടി​യെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...