ശീതകാല സമ്മേളനം: പ്രതീക്ഷയോടെ മോദി
Friday, December 15, 2017 1:17 AM IST
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തെ വലിയ പ്രതീക്ഷയോടെയാണ് സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് അടക്കമുള്ള ബില്ലുകൾ സംബന്ധിച്ച ശീതകാല സമ്മേളനത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും. 2017-2018 ശീതകാല സമ്മേളനം രാജ്യത്തിനു ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമ്മേളനത്തിനു മുന്നോടിയായി മോദി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സ​ർ​ക്കാ​രി​നെ​തി​രേ യോ​ജി​ച്ച് പ്ര​തി​രോ​ധ​വും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ത്താ​ൻ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചിരുന്നു. കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, എ​ൻ​സി​പി, എ​സ്പി, ആ​ർ​ജെ​ഡി, സി​പി​എം, സി​പി​ഐ, നാ​ഷ​ണ​ൽ കോ​ണ്‍ഫ​റ​ൻ​സ് തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളാ​ണ് സം​യു​ക്ത പോ​രി​ന് ധാ​ര​ണ​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.