എട്ടു ഗ്രഹങ്ങൾ അടങ്ങിയ പുതിയ സൗരയുഥത്തെ നാസ കണ്ടെത്തി
Friday, December 15, 2017 12:37 AM IST
ന്യൂ​യോ​ർ​ക്ക്: സൗ​ര​യു​ഥ​ത്തി​ന് സ​മാ​ന​മായി സൂ​ര്യ​നും എ​ട്ടു ഗ്ര​ഹ​ങ്ങ​ളും അ​ട​ങ്ങി​യ സ​മൂ​ഹ​ത്തെ അ​മേ​രി​ക്ക​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ നാ​സ ക​ണ്ടെ​ത്തി. ഗ്ര​ഹാ​ന്വേ​ഷ​ണ കെ​പ്ള​ര്‍ ദൂ​ര​ദ​ര്‍​ശി​നി ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്താ​ണു നാ​സ ഗ്ര​ഹ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്.

കെ​പ്ള​ര്‍ 90 എ​ന്ന ന​ക്ഷ​ത്ര​ത്തെ ചു​റ്റു​ന്ന എ​ട്ടു ഗ്ര​ഹ​ങ്ങ​ളു​ടെ കൂ​ട്ട​ത്തെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 2,545 പ്ര​കാ​ശ വ​ർ​ഷം അ​ക​ലെ​യാ​ണ് ഇത് സ്ഥി​തി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്നും ജീ​വ​ന്‍റെ സാ​ധ്യ​ത​യി​ല്ലെ​ന്ന് നാ​സ പ​റ​ഞ്ഞു.

പു​തു​താ​യി ക​ണ്ടെ​ത്തി​യ കെ​പ്ള​ര്‍ 90ഐ ​ഭൂ​മി​ക്ക് സ​മാ​നമായി പാറക്കൂട്ടങ്ങൾ നിറഞ്ഞ ഗ്ര​ഹ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...