ആധാർ ബന്ധനം: സമയപരിധി മാർച്ച് 31വരെ നീട്ടി സുപ്രീം കോടതി ഉത്തരവ്
Friday, December 15, 2017 12:31 AM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കും ക്ഷേ​മപ​ദ്ധ​തി​ക​ൾ​ക്കും ആ​ധാ​ർ ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. 2018 മാർച്ച് 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ​ക്ഷ​നു ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ പ​രി​ധിയും മാർച്ച് 31 വരെ നീട്ടി. നേരത്തെ ഫെ​ബ്രു​വ​രി ആ​റ് വരെയായിരുന്നു ഫോൺ കണക്ഷൻ ബന്ധിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിരുന്നത്.

ബാങ്ക് അക്കൗഡ്, പാൻകാർഡ്, മ്യൂ​ച്വ​ൽ ഫ​ണ്ട്, ഇൻഷുറൻസ്, പിഎഫ് അക്കൗണ്ട് തുടങ്ങി വിവിധ സേവനങ്ങൾക്കായി ആധാർ ബന്ധിപ്പിക്കേണ്ട സമയപരിധി മാർച്ച് 31 വരെ കേന്ദ്ര സർക്കാർ നീട്ടിനൽകിയിരുന്നു.

അതേസമയം ആ​ധാ​ർ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്ന വി​ഷ​യ​ത്തി​ൽ ജ​നു​വ​രി 17 മുതൽ അ​ന്തി​മ​വാ​ദം കേ​ൾ​ക്കാ​നും കോ​ട​തി തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.