നിക്കി എയർലൈൻസ് അടച്ചുപൂട്ടി; 5,000 പേർ വിദേശത്ത് കുടുങ്ങി
Thursday, December 14, 2017 3:34 PM IST
വിയന്ന: കടംകയറി പാപ്പരായ ഓസ്ട്രിയയിലെ രണ്ടാമത്തെ വിമാന സർവീസായ നിക്കി എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ യാത്രയ്ക്ക് എയർലൈൻസിനെ ആശ്രയിച്ചിരുന്ന 5,000 യാത്രക്കാർ വിദേശത്ത് കുടുങ്ങി. മുൻകൂറായി ബുക്ക് ചെയ്തിരുന്ന 40,000 ടിക്കറ്റുകളും റദ്ദാക്കുകയും ചെയ്തു. സാധാരണ സർവീസുകളും ഹോളിഡേ സർവീസുകളുമുൾപ്പെടെ എയർലൈൻസിന്‍റെ 20 ഓളം വിമാനങ്ങളാണ് പറക്കൽ അവസാനിപ്പിച്ചത്.

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ ശ്രമം തുടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയ എയർ ബെർലിൻ എയർലൈൻസ് കന്പനിയുടെ മറ്റൊരു യൂണിറ്റാണ് നിക്കി. മേഖലയിലെ വിമാനക്കന്പനികൾ തമ്മിലുള്ള മത്സരവും ഉയർന്ന പ്രവർത്തന ചിലവും കന്പനിയെ കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ കൊണ്ടെത്തിക്കുകയായിരുന്നു.

മുൻ ഓസ്ട്രിയൻ ഫോർമുല വണ്‍ ചാന്പ്യൻ നിക്കി ലൗഡയാണ് വിമാനക്കന്പനിയുടെ സ്ഥാപകൻ. 2011ലാണ് അദ്ദേഹം നിക്കിയെ എയർ ബെർലിൻ എയർലൈൻസിന് വിറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...