പൂന്തുറയും വിഴിഞ്ഞവും സന്ദർശിച്ച് രാഹുൽ ഗാന്ധി
Thursday, December 14, 2017 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും നി​​​യു​​​ക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. കാണാതായവരുടെ കുടുംബത്തിനൊപ്പം എല്ലാ സഹായവും നൽകി ഉണ്ടാകുമെന്ന് അദ്ദേഹം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുനൽകി. ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാൻ തങ്ങൾക്കു ആകില്ല. പക്ഷേ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ പൂന്തുറയിൽ പറഞ്ഞു.

ദുരന്തങ്ങളിൽനിന്നു സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ച്ച യു​​​ഡി​​​എ​​​ഫ് പ​​​ട​​​യൊ​​​രു​​​ക്കം മാ​​​ർ​​​ച്ചി​​​ന്‍റെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...