മധ്യവയസ്കയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി
Wednesday, December 13, 2017 9:18 PM IST
പ​യ്യ​ന്നൂ​ര്‍(​ക​ണ്ണൂ​ർ): ചീമേനിയിൽ അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. റി​ട്ടയർ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ ക​വ​ർ​ച്ച ന​ട​ത്താ​നെ​ത്തി​യ സം​ഘമാണ് അ​ധ്യാ​പി​ക​യെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തിയത്.

മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ക​വ​ർ​ച്ചാ​സം​ഘം അ​ധ്യാ​പി​ക​യാ​യ ചീ​മേ​നി പൊ​താ​വൂ​ര്‍ പു​ലി​യ​ന്നൂ​രി​ലെ പി.​വി. ജാ​ന​കി​യെ (65) ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴു​ത്ത​റ​ത്ത നി​ല​യി​ൽ ഭ​ര്‍​ത്താ​വ് ക​ള​ത്തേ​ര കൃ​ഷ്ണ​ന്‍ മാ​സ്റ്റ​റെ(70) പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മം​ഗ​ളൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ബുധനാഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് സം​ഭ​വം. രാ​ത്രി ഒ​മ്പ​തി​ന് കോ​ളിം​ഗ് ബെ​ല്ല​ടി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് വാ​തി​ല്‍ തു​റ​ന്ന​പ്പോ​ഴാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ചി​രു​ന്ന മൂ​ന്നു​പേ​ര്‍ അധ്യാപകരെ ആക്രമിച്ചത്.

50,000 രൂ​പ​യും, മാ​ല, മോ​തി​രം എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ച വി​വ​രം. ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.