‘നി​ഗൂ​ഢ ശ​ബ്ദ​വീ​ചി’ ആ​ക്ര​മ​ണം ത​ട​യാ​ൻ ക്യൂ​ബ​യ്ക്ക് ക​ഴി​യു​മാ​യി​രു​ന്നു​: വൈ​റ്റ്ഹൗ​സ്
Thursday, October 12, 2017 7:38 PM IST
വാ​ഷിം​ഗ്ട​ൺ: ഹ​വാ​ന​യി​ലെ യു​എ​സ് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ​യുണ്ടായ ‘നി​ഗൂ​ഢ ശ​ബ്ദ​വീ​ചി’ ആ​ക്ര​മ​ണം ത​ട​യാ​ൻ ക്യൂ​ബ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് സാ​ധി​ക്കു​മാ​യി​രു​ന്നെ​ന്ന് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജോ​ൺ കെ​ല്ലി. ‌ഡോ​ണ​ൾ​ഡ് ട്രം​പ് യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ ശേ​ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ന​യ​ത​ന്ത്ര ബ​ന്ധം മെച്ചപ്പെട്ടിരുന്നു. എന്നാൽ ഈ ബന്ധത്തിൽ വി​ള്ള​ലു​ണ്ടാ​ക്കാ​ൻ സം​ഭ​വം കാ​ര​ണ​മാ​യെ​ന്നും വൈ​റ്റ് ഹൗ​സ് ആരോപിച്ചു.

2016 അ​വ​സാ​നം മു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ​യു​ണ്ടാ​യി​ട്ടു​ള്ള ശ​ബ്ദ​വീ​ചി ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​താ​രാ​ണെ​ന്ന​തി​ന്‍റെ ഉ​ത്ത​രം ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്. ‌‘നി​ഗൂ​ഢ ശ​ബ്ദ​വീ​ചി’ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ റൗ​ൾ കാ​സ്ട്രോ ഭ​ര​ണ​കൂ​ട​മാ​ണെ​ന്ന് യു​എ​സ് വി​ശ്വ​സി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ യു​എ​സ് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ക്യൂ​ബ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് വൈ​റ്റ്ഹൗ​സ് ആ​രോ​പി​ച്ചി​രു​ന്നു.

‘നി​ഗൂ​ഢ ശ​ബ്ദ​വീ​ചി’ ആ​ക്ര​മ​ണ​ത്തി​ൽ എ​ഫ്ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.