മെട്രോ ഉദ്ഘാടനത്തെക്കുറിച്ച് അറിയില്ലെന്ന് കെഎംആർഎൽ
Friday, May 19, 2017 1:59 AM IST
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ലെന്ന് കെഎംആർഎൽ. തീയതി പ്രഖ്യാപിച്ചതിനേക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പു ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളിലൂടെയാണ് ഇതേക്കുറിച്ച് തങ്ങൾ അറിഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി.

മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഉദ്ഘാടനം അനന്തമായി നീട്ടുകൊണ്ടുപോകേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് 30ന് ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...