കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
Thursday, September 18, 2025 5:47 PM IST
മലപ്പുറം: കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശികളായ സദൻദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 16 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കോട്ടക്കൽ ഇൻസ്പെക്ടർ പി. സംഗീത്, കോട്ടക്കൽ സബ് ഇൻസ്പക്ടർ റഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും ജില്ലാ ഡാൻസാഫ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.