പാർട്ടിയിൽ അംഗത്വം എടുക്കുന്നതിന് ആപ്പുമായി ടിവികെ; തന്ത്രപ്രധാന യോഗം ഞായറാഴ്ച
Sunday, July 20, 2025 5:13 AM IST
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ടിവികെ നേതാവ് വിജയ്. ഇതിനോട് അനുബന്ധിച്ച് ജില്ലാ തല പാര്‍ട്ടി സെക്രട്ടറിമാരുമാരുടെ യോഗം ഞായറാഴ്ച ചേരും.
തമിഴ്നാട്ടിലെ പനയൂരിൽ ചേരുന്ന യോഗത്തിൽ ഉന്നത നേതാക്കൾ പങ്കെടുക്കും. ഓഗസ്റ്റ് 25 ന് മധുരയില്‍ നടക്കാനിരിക്കുന്ന ടിവികെയുടെ രണ്ടാമത്തെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിയാണ് യോഗം ചേരുന്നത്.
പാര്‍ട്ടി വിപുലീകരണത്തോട് അനുബന്ധിച്ച് അംഗത്വം എടുക്കാന്‍ താത്പര്യമുള്ളവർക്കായി ടിവികെ മൊബൈല്‍ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്.