ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര് മുങ്ങിമരിച്ചു
Saturday, December 28, 2024 7:29 PM IST
കണ്ണൂർ: ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര് മുങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്കുണ്ടായ അപകടത്തിൽ കണ്ണൂർ കൊറ്റാളി സ്വദേശി വിൻസെന്റ് (42), അയൽവാസി ആൽബിൻ (9) എന്നിവരാണ് മരിച്ചത്.
വിന്‍സെന്റിന്റെ ചരളിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. പുഴയില്‍ മുങ്ങിപ്പോയ ആല്‍ബിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വിന്‍സെന്റ് അപകടത്തില്‍പ്പെട്ടത്. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.