കൊല്ലത്ത് സ്കൂട്ടര്‍ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Saturday, December 28, 2024 3:03 PM IST
കൊല്ലം: മുണ്ടക്കലിൽ സ്കൂട്ടർ ഇടിച്ച് ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. സുശീല(63) എന്ന സ്ത്രീയാണ് മരിച്ചത്. പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വ്യാഴാഴ്ച വൈകിട്ടാണ് മുണ്ടക്കൽ തുമ്പ്രയിൽവച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ സുശീലയെ സ്കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു.
15 വയസുകാരൻ ഓടിച്ച സ്കൂട്ടറാണ് സുശീലയെ ഇടിച്ചിട്ടത്. അപകടത്തിന് പിന്നാലെ സ്കൂട്ടറിൽ ഉണ്ടായിരുന്നവർ കടന്നുകളയുകയായിരുന്നു. മുണ്ടക്കൽ തില്ലേരി സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള സ്കൂട്ടർ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.