പമ്പ: ശബരിമലയിൽ കൊപ്രാ പുരയ്ക്ക് തീപിടിച്ചു. കൊപ്രാ കളത്തിനു സമീപം തേങ്ങ ശേഖരിക്കുന്ന ഷെഡിലാണ് തീപിടിത്തമുണ്ടായത്.

നിലവിൽ തീ നിയന്ത്രണവിധേയമാണ്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല.

വലിയ നടപ്പന്തലിലും സമീപത്തും വലിയ രീതിയിൽ പുക ഉയർന്നിരുന്നു. കാഴ്ച മറയുന്ന രീതിയിലാണ് പുക പടർന്നത്.