ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അച്ഛൻ മരിച്ചു, മകന് ഗുരുതര പരിക്ക്
Saturday, December 14, 2024 6:54 AM IST
തിരുവനന്തപുരം: ക്രിസ്മസ് കാരൾ കഴിഞ്ഞ് മടങ്ങുന്നതിനിടെ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അച്ഛൻ മരിച്ചു. മകന് ഗുരുതര പരിക്ക്.
തിരുവനന്തപുരം - ചെങ്കോട്ട സംസ്ഥാന പാതയിലുണ്ടായ അപകടത്തിൽ പാലോട് പേരയം സ്വദേശി രമേശാണ് (48) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ അഭിലാഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.