സംസാരശേഷി കുറഞ്ഞ വിദ്യാര്‍ഥിനിക്ക് ട്യൂഷന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം: പോലീസ് കേസെടുത്തു
Friday, December 13, 2024 9:29 PM IST
ആലപ്പുഴ: ചെങ്ങന്നൂരിൽ സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷന് ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ 11 വയസ്സായ മകളാണ് മര്‍ദ്ദനത്തിന് ഇരയായത്.
ട്യൂഷന് സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് മാതാപിതാക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. മാതാപിതാക്കളുടെ പരാതിയി്ല് ചെങ്ങന്നൂര്‍ പോലിസ് കേസെടുത്തു.
നവംബര്‍ 30നാണ് കുട്ടിയെ മര്‍ദിച്ചത്. ടീച്ചര്‍ കൊടുത്ത പാഠഭാഗം പഠിച്ചില്ലെന്ന് ആരോപിച്ച് ക്ലാസിലെ മറ്റ് കുട്ടികളുടെ മുന്പില് വച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിന് ശേഷം ടീച്ചറും ഭര്‍ത്താനും ചേര്‍ന്ന് വീട്ടിലെത്തി പണം നല്കി സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും മാതാപിതാക്കൾ പരാതിയിൽ പറയുന്നുണ്ട്.