ബംഗ്ലാദേശിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ തകർത്തു
Saturday, November 30, 2024 12:42 AM IST
ധാക്ക: ബംഗ്ലാദേശിലെ ചാറ്റോഗ്രാമിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ തകർത്തു. നഗരത്തിലെ ഹരീഷ് ചന്ദ്ര മുൻസെഫ് ലെയ്നിൽ ഉച്ചയ്ക്ക് 2:30 ഓടെയാണ് ആക്രമണം നടന്നത്.
ശാന്തനേശ്വരി മാത്രി ക്ഷേത്രം, ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവയാണ് ആക്രമികൾ തകർത്തത്. മുദ്രാവാക്യം വിളികളോടെയെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാർ ഇഷ്ടികയെറിഞ്ഞ് ക്ഷേത്രങ്ങളുടെ കവാടങ്ങൾക്ക് കേടുപാടുവരുത്തി.
അക്രമികൾ ക്ഷേത്രങ്ങൾ തകർക്കാൻ ശ്രമിച്ചതായി കോട്വാലി പോലീസ് സ്റ്റേഷൻ മേധാവി അബ്ദുൾ കരീം സ്ഥിരീകരിച്ചു.