കൊ​ച്ചി: വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ദ്ര​സ അ​ധ്യാ​പ​ക​ന് 70 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 1,15,000 രൂ​പ പി​ഴ​യും. പ​ട്ടി​മ​റ്റം കു​മ്മ​നോ​ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ ഷ​റ​ഫു​ദ്ദീ​നെ(27)​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

മ​ദ്ര​സ​യി​ലും മ​ദ്ര​സ​യു​ടെ ടെ​റ​സി​ന്‍റെ മു​ക​ളി​ല്‍ വ​ച്ചും അ​ധ്യാ​പ​ക​ന്‍ നി​ര​ന്ത​ര​മാ​യി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ പ്ര​തി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി.

2021 ന​വം​ബ​ര്‍ മു​ത​ല്‍ 2022 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ല്‍ കൗ​മാ​ര​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ധ്യാ​പി​ക ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക ചോ​ദി​ച്ച​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി ന​ട​ന്ന സം​ഭ​വം പ​റ​യു​ന്ന​ത്. പി​ന്നീ​ട് അ​ധ്യാ​പി​ക പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 2022 ഫെ​ബ്രു​വ​രി 24ന് ​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡ് ചെ​യ്തു.

അ​ഞ്ചു​വ​കു​പ്പു​ക​ളി​ലാ​ണ് പ്ര​തി​യെ കോ​ട​തി ശി​ക്ഷി​ച്ച​ത്. മൂ​ന്ന് വ​കു​പ്പു​ക​ളി​ല്‍ 20 വ​ര്‍​ഷം വീ​ത​വും ര​ണ്ടു​വ​കു​പ്പു​ക​ളി​ല്‍ അ​ഞ്ചു​വ​ര്‍​ഷം വീ​ത​വു​മാ​ണ് ശി​ക്ഷ. പ്ര​തി​യെ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി.