സിം​ഗ​പ്പൂ​ർ: ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ നാ​ലാം മ​ത്സ​രം സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. 42 നീ​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ഇ​ന്ത്യ​ന്‍ യു​വ താ​രം ഡി. ​ഗു​കേ​ഷും നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ൻ ചൈ​ന​യു​ടെ ഡിം​ഗ് ലി​റ​നും കൈ​കൊ​ടു​ത്ത് പി​രി​ഞ്ഞ​ത്.

ഇ​രു​വ​രു​ടെ​യും പോ​യി​ന്‍റ് നി​ല 2-2 ആ​യി. ഇ​തോ​ടെ അ​ഞ്ചാം ഗെ​യിം നി​ർ​ണാ​യ​മാ​കും. ക​റു​ത്ത​ക​രു​ക്ക​ളു​മാ​യാ​ണ് ഗു​കേ​ഷ് ഇ​ന്ന് ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. അ​ഞ്ചാം ഗെ​യി​മി​ൽ ഇ​ന്ത്യ​ൻ താ​രം വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യാ​ണു പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ക.

നാ​ലാം ഗെ​യി​മി​ൽ ഡിം​ഗ് ലി​റ​നാ​യി​രു​ന്നു വെ​ള്ള​ക്ക​രു. ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ ഡിം​ഗ് ലി​റ​ന്‍ വി​ജ​യി​ച്ച​പ്പോ​ള്‍ ര​ണ്ടാം മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു. മൂ​ന്നാം പോ​രി​ല്‍ ഗു​കേ​ഷ് തി​രി​ച്ച​ടി​ച്ചു. 37 ക​രു​നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​യി​രു​ന്നു ഗു​കേ​ഷി​ന്‍റെ വി​ജ​യം.