ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന, മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ തോ​ൽ​വി​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​നം. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​ത്.

ഈ ​രീ​തി​യി​ലാ​ണ് പ്ര​ക​ട​നം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ങ്കി​ല്‍ അ​ത് ഭാ​വി​യി​ല്‍ വെ​ല്ലു​വി​ളി​യാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. സം​ഘ​ട​നാ ത​ല​ത്തി​ലെ പോ​രാ​യ്മ​ക​ള്‍ തി​രു​ത്ത​ണ​മെ​ന്നും മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. ക​ര്‍​ശ​ന​മാ​യ അ​ച്ച​ട​ക്കം പാ​ലി​ക്ക​ണം. ബ്ലോ​ക്കു​ത​ലം മു​ത​ല്‍ എ​ഐ​സി​സി ത​ലം വ​രെ മാ​റ്റം കൊ​ണ്ടു​വ​രും. ഐ​ക്യ​മി​ല്ലാ​യ്മ​യും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദോ​ഷം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഹ​രി​യാ​ന​യി​ല്‍ 90 സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ച​ത് 36 സീ​റ്റു​ക​ളാ​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ഡി സ​ഖ്യ​ത്തി​നൊ​പ്പം മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സി​ന് 16 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.