ഹൈ​ദ​രാ​ബാ​ദ്: വെ​ടി​ക്കെ​റ്റ് ബാ​റ്റിം​ഗു​മാ​യി നാ​യ​ക​ൻ സ​ഞ്ജു സാം​സ​ൺ തി​ള​ങ്ങി​യ സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടി20 ​മ​ത്സ​ര​ത്തി​ൽ സ​ര്‍​വീ​സ​സി​നെ​തി​രെ കേ​ര​ള​ത്തി​ന് ജ​യം. മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

രാ​ജീ​വ്ഗാ​ന്ധി ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ സ​ര്‍​വീ​സ​സ് ഉ​യ​ര്‍​ത്തി​യ 150 റ​ണ്‍​സ് വി​ജ​യ​ക്ഷ്യം 18.1 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ കേ​ര​ളം മ​റി​ക​ട​ന്നു. 75 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണാ​ണ് ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. 45 പ​ന്തി​ൽ നി​ന്നാ​ണ് സ​ഞ്ജു 75 റ​ൺ​സെ​ടു​ത്ത​ത്.

നേ​ര​ത്തെ അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്ത അ​ഖി​ല്‍ സ്‌​ക​റി​യ​യാ​ണ് സ​ര്‍​വീ​സ​സി​നെ ഒ​തു​ക്കി​യ​ത്. നി​ധീ​ഷ് എം ​ഡി​ക്ക് ര​ണ്ട് വി​ക്ക​റ്റു​ണ്ട്. മി​ക​ച്ച തു​ട​ക്ക​മാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ സ​ഞ്ജു - രോ​ഹ​ന്‍ സ​ഖ്യം 73 റ​ണ്‍​സ് ചേ​ര്‍​ത്തു. വി​ശാ​ല്‍ ഗൗ​റി​ന് വി​ക്ക​റ്റ് ന​ല്‍​കി​യാ​ണ് രോ​ഹ​ന്‍ മ​ട​ങ്ങു​ന്ന​ത്.

അ​തേ ഓ​വ​റി​ല്‍ വി​ഷ്ണു വി​നോ​ദും (4) മ​ട​ങ്ങി. ഇ​തോ​ടെ ര​ണ്ടി​ന് 77 എ​ന്ന നി​ല​യി​ലാ​യി കേ​ര​ളം. പി​ന്നാ​ലെ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നൊ​പ്പം 44 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി സ​ഞ്ജു. എ​ന്നാ​ല്‍ അ​ടു​ത്ത​ടു​ത്ത ഓ​വ​റു​ക​ളി​ല്‍ ഇ​രു​വ​രും മ​ട​ങ്ങി. ആ​ദ്യം അ​സ​റി​നെ (11) അ​മി​ത് ശു​ക്ല പു​റ​ത്താ​ക്കി.

പി​ന്നാ​ലെ സ​ഞ്ജു പു​ല്‍​കി​ത് നാ​രം​ഗി​ന്‍റെ പ​ന്തി​ല്‍ ലോം​ഗ് ഓ​ഫി​ല്‍ ക്യാ​ച്ച് ന​ല്‍​കി. മൂ​ന്ന് സി​ക്‌​സും 10 ഫോ​റും ഉ​ള്‍​പ്പെ​ടു​ന്നാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ സ​ഞ്ജു ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ 18 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. തു​ട​ര്‍​ന്നെ​ത്തി​യ സ​ച്ചി​ന്‍ ബേ​ബി​ക്കും (6), അ​ബ്ദു​ള്‍ ബാ​സി​ത്തി​നും (1), അ​ഖി​ല്‍ (1) തി​ള​ങ്ങാ​നാ​യി​ല്ല. എ​ന്നാ​ല്‍ സ​ല്‍​മാ​ന്‍ നി​സാ​ര്‍ (17), സി​ജോ​മോ​ന്‍ ജോ​സ​ഫ് (0) എ​ന്നി​വ​ര്‍ കേ​ര​ള​ത്തെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

നേ​ര​ത്തെ അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ അ​ഖി​ല്‍ നാ​ല് വി​ക്ക​റ്റും അ​ഖി​ല്‍ ഒ​രോ​വ​റി​ലാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. നാ​ല് ഓ​വ​റി​ല്‍ 30 റ​ണ്‍​സ് മാ​ത്ര​മാ​ണ് അ​ഖി​ല്‍ വ​ഴ​ങ്ങി​യ​ത്. 29 പ​ന്തി​ല്‍ 41 റ​ണ്‍​സെ​ടു​ത്ത മോ​ഹി​ത് അ​ഹ്ലാ​വ​ദാ​ണ് സ​ര്‍​വീ​സ​സി​ന്റെ ടോ​പ് സ്‌​കോ​റ​ര്‍.