പെ​ര്‍​ത്ത്: ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ൽ. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ര​ണ്ടാം​ദി​നം വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ 160 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ.

88 റ​ൺ​സു​മാ​യി യ​ശ​സ്വി ജ​യ്‌​സ്വാ​ളും 60 റ​ൺ​സു​മാ​യി കെ.​എ​ല്‍. രാ​ഹു​ലു​മാ​ണ് ക്രീ​സി​ൽ. നി​ല​വി​ൽ ഇ​ന്ത്യ​യ്ക്ക് 213 റ​ൺ​സി​ന്‍റെ ആ​കെ ലീ​ഡു​ണ്ട്.

നേ​ര​ത്തെ, ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് 104 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ നാ​യ​ക​ന്‍ ജ​സ്പ്രി​ത് ബും​റ​യാ​ണ് ആ​തി​ഥേ​യ​രെ ത​ക​ർ​ത്ത​ത്. ഹ​ര്‍​ഷി​ദ് റാ​ണ മൂ​ന്നും മു​ഹ​മ്മ​ദ് സി​റാ​ജ് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

ഏ​ഴി​ന് 67 റ​ൺ​സെ​ന്ന നി​ല​യി​ൽ ര​ണ്ടാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യ്ക്ക് അ​ല​ക്സ് കാ​രി​യു​ടെ (21) വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ര​ണ്ടാം ദി​നം ത​ന്‍റെ ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ കാ​രി​യെ പ​ന്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച ബും​റ പെ​ർ​ത്തി​ൽ ത​ന്‍റെ അ​ഞ്ചു​വി​ക്ക​റ്റ് നേ​ട്ടം ആ​ഘോ​ഷി​ച്ചു.

പി​ന്നാ​ലെ ഒ​മ്പ​തു റ​ൺ​സി​നി​ടെ ന​ഥാ​ൻ ല​യ​ണി​നെ (അ​ഞ്ച്) ഹ​ർ​ഷി​ത് റാ​ണ രാ​ഹു​ലി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച​തോ​ടെ ഓ​സ്ട്രേ​ലി​യ ഒ​മ്പ​തി​ന് 79 റ​ൺ​സെ​ന്ന ദ​യ​നീ​യ സ്ഥി​തി​യി​ലാ​യി. പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച മി​ച്ച​ൽ സ്റ്റാ​ർ​ക്കും ജോ​ഷ് ഹേ​സി​ൽ​വു​ഡും ചേ​ർ‌​ന്ന് പി​ടി​ച്ചു​നി​ല്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന് അ​വ​സാ​ന വി​ക്ക​റ്റി​ൽ 110 പ​ന്തി​ൽ 25 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​ടു​വി​ൽ പി​ടി​ച്ചു​നി​ന്ന സ്റ്റാ​ർ​ക്കി​നെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു തൊ​ട്ടു​മു​മ്പ് വി​ക്ക​റ്റി​നു പി​ന്നി​ൽ പ​ന്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് ഹ​ർ​ഷി​ത് റാ​ണ ഓ​സ്ട്രേ​ലി​യ​യു​ടെ വി​ക്ക​റ്റ് വീ​ഴ്ച പൂ​ർ​ത്തി​യാ​ക്കി. 26 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ സ്റ്റാ​ർ​ക്കാ​ണ് ഓ​സീ​സ് നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. ഏ​ഴു റ​ൺ​സു​മാ​യി ജോ​ഷ് ഹേ​സി​ൽ​വു​ഡ് പു​റ​ത്താ​കാ​തെ നി​ന്നു.