തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ന​വം​ബ​ർ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. അ​റി​യി​ച്ചു.

ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​നു മു​ക​ളി​ലാ​യി രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ൽ ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച​യോ​ടെ തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലെ​ത്തി തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി പ്രാ​പി​ച്ച ശേ​ഷം തു​ട​ർ​ന്നു​ള്ള ര​ണ്ടു​ദി​വ​സ​ത്തി​ൽ ത​മി​ഴ്നാ​ട്- ശ്രീ​ല​ങ്ക തീ​ര​ത്തേ​ക്ക് നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്ന​ത്.

കേ​ര​ള - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും ക​ർ​ണാ​ട​ക തീ​ര​ത്ത്‌ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ തെ​ക്ക​ൻ കേ​ര​ളം - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്ന് തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ, തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന വ​ട​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഞാ​യ​റാ​ഴ്ച തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ, അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ,ആ​ൻ​ഡ​മാ​ൻ ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.