മ​ല​പ്പു​റം: സി​പി​എ​മ്മു​മാ​യി ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ താ​ൻ വി​ളി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ല്‍ 200 പേ​രെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ.

അ​ത്ര​യും ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ക്കാ​ന​ല്ലേ ത​നി​ക്ക് സാ​ധി​ക്കൂ. അ​തി​ല​പ്പു​റം ഉ​ണ്ടാ​കു​മോ​യെ​ന്ന് നോ​ക്കാം. മ​റ്റ് കാ​ര്യ​ങ്ങ​ൾ വൈ​കി​ട്ട് പ​റ​യാ​മെ​ന്നും എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു.

പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ആ​ദ്യ വി​ശ​ദീ​ക​ര​ണ​യോ​ഗം ഇ​ന്ന് വൈ​കി​ട്ട് 6.30ന് ​നി​ല​മ്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി​ക്കും പൊ​ലീ​സി​നും സി​പി​എ​മ്മി​നും എ​തി​രാ​യ വി​മ​ർ​ശ​ന​മാ​കും യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മാ​യും ഉ​ണ്ടാ​വു​ക.

സി​പി​എം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ മോ​ഹ​ൻ​ദാ​സി​ന് എ​തി​രാ​യ തെ​ളി​വു​ക​ൾ വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ൽ പു​റ​ത്തു​വി​ടു​മെ​ന്ന് അ​ൻ​വ​ർ ശ​നി​യാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.