ദ​ഹി ദ​ഹി​ച്ചി​ല്ല; തൈ​രി​ൽ ഹി​ന്ദി ക​ല​ർ​ത്താ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു
ദ​ഹി ദ​ഹി​ച്ചി​ല്ല; തൈ​രി​ൽ ഹി​ന്ദി ക​ല​ർ​ത്താ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു
Thursday, March 30, 2023 7:25 PM IST
ന്യൂ​ഡ​ല്‍​ഹി: തൈ​രി​നെ ഹി​ന്ദി​യി​ലാ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദേ​ശം പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു. തൈ​ര് പാ​ക്ക​റ്റു​ക​ളി​ൽ ദ​ഹി എ​ന്ന് നി​ർ​ബ​ന്ധ​മാ​യും ചേ​ർ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് കേ​ന്ദ്ര ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി പി​ൻ​വ​ലി​ച്ച​ത്. തൈ​ര് പാ​ക്ക​റ്റി​ല്‍ ദ​ഹി എ​ന്നെ​ഴു​ത​ണ​മെ​ന്നും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലെ വാ​ക്കു​ക​ള്‍ ബ്രാ​ക്ക​റ്റി​ല്‍ മ​തി​യെ​ന്നു​മാ​യി​രു​ന്നു നി​ര്‍​ദേ​ശം.

തൈ​രി​ന്‍റെ ഇം​ഗ്ലീ​ഷ് വാ​ക്കാ​യ ‘CURD' എ​ന്നെ​ഴു​തു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലു​മെ​ഴു​താ​മെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഹി​ന്ദി വാ​ക്ക് അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​നെ​തി​രെ ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് തീ​രു​മാ​നം മാ​റ്റി​യ​ത്.


ഹി​ന്ദി അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലെ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​മാ​യ ആ​വി​നും നി​ല​പാ​ടെ​ടു​ത്തു. ത​മി​ഴ് വാ​ക്കു ത​ന്നെ​യാ​യി​രി​ക്കും പാ​ക്ക​റ്റി​ല്‍ അ​ച്ച​ടി​ക്കു​ക​യെ​ന്ന് ആ​വി​ന്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<