ഇ​ല​ഞ്ഞി​യി​ൽ സ്‌​കൂ​ൾ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
ഇ​ല​ഞ്ഞി​യി​ൽ സ്‌​കൂ​ൾ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Thursday, September 22, 2022 7:30 PM IST
എ​റ​ണാ​കു​ളം: ഇ​ല​ഞ്ഞി​യി​ൽ സ്‌​കൂ​ൾ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. നാ​ല് പെ​ൺ​കു​ട്ടി​ക​ൾ​ക്കും, ര​ണ്ട് ആ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​രു അ​ധ്യാ​പി​ക​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

സെന്‍റ് ഫിലോമിനാസ് സ്‌​കൂ​ളി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​യ​റ്റം ക​യ​റി വ​ന്ന സ്‌​കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.