രാ​ജ്യ​ത്ത് 2.68 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്
രാ​ജ്യ​ത്ത് 2.68 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്
Saturday, January 15, 2022 9:57 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 2.68 ല​ക്ഷം പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ. ഇ​തോ​ടെ ആ​കെ കോ​വി​ഡ് കേ​സു​ക​ൾ 3.67 കോ​ടി​യാ​യി ഉ​യ​ർ​ന്നു. ഇ​തു​വ​രെ രാ​ജ്യ​ത്ത് 6,041 ഒ​മി​ക്രോ​ൺ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.66 ശ​ത​മാ​ന​വും പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.84 ശ​ത​മാ​ന​വു​മാ​ണ്. രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​തു​വ​രെ 156.02 കോ​ടി വാ​ക്സി​ൻ ന​ൽ​കി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് 14,17,820 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്. 402 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.