ഗോ​വ-​നോ​ർ​ത്ത് ഈ​സ്റ്റ് മ​ത്സ​രം സ​മ​നി​ല​യി​ൽ
ഗോ​വ-​നോ​ർ​ത്ത് ഈ​സ്റ്റ് മ​ത്സ​രം സ​മ​നി​ല​യി​ൽ
Friday, January 14, 2022 9:53 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ എ​ഫ്സി ഗോ​വ-​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി​യാ​ണ് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ നോ​ർ​ത്ത് ഈ​സ്റ്റ് ഗോ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഹെ​ർ​മ​ൻ സ​ന്താ​ന​യാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. 39-ാം മി​നി​റ്റി​ൽ ഐ​റാം ക​ബ്രേ​ര ഗോ​വ​യെ സ​മ​നി​ല​യി​ൽ എ​ത്തി​ച്ചു. ഒ​രു സെ​റ്റ്പീ​സി​ൽ​നി​ന്നു​മാ​ണ് ഗോ​വ​യു​ടെ ഗോ​ൾ പി​റ​ന്ന​ത്.

ര​ണ്ടാം പ​കു​തി​യി​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ഗോ​വ​യെ തേ​ടി​യെ​ത്തി​യ​ത്. എ​ന്നാ​ൽ വി​ജ​യ​ഗോ​ൾ ക​ണ്ടെ​ത്താ​ൻ ഗോ​വ​യ്ക്ക് ആ​യി​ല്ല.

11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 13 പോ​യി​ന്‍റു​മാ​യി ഗോ​വ ലീ​ഗി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ്. ഒ​ൻ​പ​ത് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള നോ​ർ​ത്ത് ഈ​സ്റ്റ് പ​ത്താം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.