മോ​ഫി​യ കേ​സ്: കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു
മോ​ഫി​യ കേ​സ്: കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു
Thursday, November 25, 2021 1:45 PM IST
കൊ​ച്ചി: നി​യ​മ വി​ദ്യാ​ർ​ഥി​നി മോ​ഫി​യ പ​ർ​വി​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സി​ഐ​യ്ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം ത​ത്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ചു. കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ എ​സ്പി ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ സ​മ​രം തു​ട​രു​മെ​ന്നും സി​ഐ​ക്കെ​തി​രാ​യ ന​ട​പ​ടി സ്ഥ​ലം മാ​റ്റ​ത്തി​ൽ ഒ​തു​ക്കി​യ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും എ​റ​ണാ​കു​ളം ഡി​സി​സി അ​ധ്യ​ക്ഷ​ൻ ഷി​യാ​സ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, ബെ​ന്നി ബെ​ഹ​നാ​ൻ എം​പി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​സ്പി ഓ​ഫീ​സി​ന് മു​ന്നി​ൽ നേ​താ​ക്ക​ൾ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തി​യ​ത്. പി​ന്നാ​ലെ രാ​വി​ലെ ആ​ലു​വ​യി​ൽ തു​ട​ർ​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ർ​ഷ​വും അ​ര​ങ്ങേ​റി.

പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. അ​ഞ്ച് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. വ​നി​ത​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് സ​മ​ര​ത്തി​ൽ അ​ണി​നി​ര​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ലു​വ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.