ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ബാ​ധ: വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് നി​ർ​ദേ​ശം
ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ബാ​ധ: വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് നി​ർ​ദേ​ശം
Sunday, May 16, 2021 8:56 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡാ​ന്ത​ര മ്യൂ​ക്കോ​ർ മൈ​ക്കോ​സി​സ് കേ​സു​ക​ളു​ടെ എ​ണ്ണം സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ നി​ർ​ദേ​ശം. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ലു​ള്ള കേ​സു​ക​ൾ അ​റി​യി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഇ​തി​നു പു​റ​മെ കോ​വി​ഡ് ഐ​സി​യു​ക​ളി​ലെ ഫം​ഗ​സ് സാ​ന്നി​ധ്യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്കാ​നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി.

കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് മ്യൂ​ക്കോ​ർ മൈ​ക്കോ​സി​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​റു​ത്ത ഫം​ഗ​സ് ബാ​ധ ഉ​യ​ർ​ന്ന​ത്. വാ​യു, മ​ണ്ണ്, ഭ​ക്ഷ​ണം, എ​ന്നി​വ​യി​ലൊ​ക്കെ ഫം​ഗ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​കാ​മെ​ന്നും മൂ​ക്ക്, ക​ണ്ണി​ന് ചു​റ്റു​മു​ള്ള ഭാ​ഗ​ങ്ങ​ൾ, ത​ല​ച്ചോ​റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫം​ഗ​സ് ബാ​ധി​ക്കാ​മെ​ന്നു​മാ​ണ് ക​ണ്ടെ ത്ത​ൽ. കോ​വി​ഡ് ബാ​ധി​ത​ർ, പ്ര​മേ​ഹ രോ​ഗി​ക​ൾ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ തു​ട​ങ്ങി​യ​വ​രി​ൽ ഫം​ഗ​സ് ബാ​ധ​യ്ക്ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.