കോ​വി​ഡ്: പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ത്രി 8.45ന് ​രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും
Tuesday, April 20, 2021 8:35 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ചൊ​വ്വാ​ഴ്ച രാ​ത്രി 8.45നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് സം​സാ​രി​ച്ചി​രു​ന്നു. 18 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു യോ​ഗം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നു​ള്ള തീ​രു​മാ​നം. ‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.