മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ വാ​ക്സി​ൻ ക്ഷാ​മ​മെ​ന്നു മ​ന്ത്രി
Thursday, April 8, 2021 3:42 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​വി​ഡ് വാ​ക്സി​നു ക്ഷാ​മ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് ടോ​പെ. 14 ല​ക്ഷം ഡോ​സ് വാ​ക്സി​നാ​ണു സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്നും അ​ത് മൂ​ന്നു ദി​വ​സം​കൊ​ണ്ട് തീ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ന്ധ്ര​പ്ര​ദേ​ശും വാ​ക്സി​ൻ ക്ഷാ​മ​മാ​ണെ​ന്ന് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 82 ല​ക്ഷം പേ​ർ വാ​ക്സി​നെ​ടു​ത്തു.

അ​തേ​സ​മ​യം, രാ​ജ്യ​ത്തു കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മ​മി​ല്ലെ​ന്നു ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ൻ പ​റ​ഞ്ഞു. ഓ​രോ സം​സ്ഥാ​ന​ത്തി​നും വേ​ണ്ട വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കുകയാണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,907 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 322 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56,652 ആ​യി ഉ​യ​ര്‍​ന്നു.

30,296 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 5,01,559 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 82.36ആ​ണ് സം​സ്ഥാ​ന​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്.

പൂ​ന​യി​ലാ​ണ് കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 11,023 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്ത് മും​ബൈ​യും മൂ​ന്നാം സ്ഥാ​ന​ത്ത് നാ​ഗ്പു​രു​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.