പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് ഗു​ലാം​ന​ബി ആ​സാ​ദ്
Sunday, February 28, 2021 6:00 PM IST
ശ്രീ​ന​ഗ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദ്. താ​നും പ്ര​ധാ​ന​മ​ന്ത്രി​യും ത​മ്മി​ൽ സ​മാ​ന​ത​ക​ൾ ഉ​ണ്ട്. മോ​ദി യാ​ഥാ​ർ​ഥ കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കു​ന്നി​ല്ല എ​ന്നി​ൽ അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന് ഗു​ലാം​ന​ബി ആ​സാ​ദ് പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ മോ​ദി​യി​ൽ നി​ന്ന് പ​ഠി​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ട്ടും അ​ദ്ദേ​ഹം ത​ന്‍റെ വേ​രു​ക​ൾ മ​റ​ന്നി​ല്ല. അ​ദ്ദേ​ഹം അ​ഭി​മാ​ന​ത്തോ​ടെ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ചാ​യ്‌​വാ​ല​യെ​ന്നാ​ണ്. മോ​ദി​യു​മാ​യി തനി​ക്ക് ശ​ക്ത​മാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി വ​ള​രെ വി​ന​യാ​ന്വി​ത​നാ​യ വ്യ​ക്തി​യാ​ണെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു.

രാ​ജ്യ​സ​ഭാം​ഗ​മാ​യി വി​ര​മി​ച്ച ഗു​ലാം​ന​ബി ആ​സാ​ദി​ന് മോ​ദി ക​ണ്ണീ​രോ​ടെ വി​ട​ന​ൽ​കി​യ​തി​ന് പി​റ​കേ​യാ​ണ് ഗു​ലാം​ന​ബി ആ​സാ​ദ് മോ​ദി​യെ പ്ര​ശം​സി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.