ശ്രീ​ശാ​ന്തും ഉ​ത്ത​പ്പ​യും മി​ന്നി; കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം
Sunday, February 28, 2021 3:09 PM IST
ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ബി​ഹാ​റി​നെ​തി​രേ കേ​ര​ള​ത്തി​ന് ഒ​ന്പ​തു വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. എ​സ്. ശ്രീ​ശാ​ന്തി​ന്‍റെ​യും റോ​ബി​ൻ ഉ​ത്ത​പ്പ​യു​ടെ​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് കേ​ര​ള​ത്തി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ബി​ഹാ​ർ 40.2 ഓ​വ​റി​ൽ 148 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 149 റ​ൺ​സി​ന്‍റെ താ​ര​ത​മ്യേ​ന ചെ​റി​യ വി​ജ​യ​ല​ക്ഷ്യം 41.2 ഓ​വ​റു​ക​ൾ ബാ​ക്കി​നി​ർ​ത്തി ഒ​രേ​യൊ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കേ​ര​ളം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

32 പ​ന്തി​ൽ നാ​ലു ഫോ​റും 10 സി​ക്സും സ​ഹി​തം 87 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന റോ​ബി​ൻ ഉ​ത്ത​പ്പ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ജ​യം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. 12 പ​ന്തി​ൽ 37 റ​ൺ​സെ​ടു​ത്ത വി​ഷ്ണു വി​നോ​ദി​നെ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്.

സ​ഞ്ജു സാം​സ​ൺ ഒ​ൻ​പ​ത് പ​ന്തി​ൽ 24 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. നേ​ര​ത്തേ, നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശ്രീ​ശാ​ന്തി​ന്‍റെ മി​ക​വി​ലാ​ണ് കേ​ര​ളം ബി​ഹാ​റി​നെ 148 റ​ൺ​സി​ൽ ഒ​തു​ക്കി​യ​ത്. ഒ​ൻ​പ​ത് ഓ​വ​റി​ൽ 30 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് അ​ദ്ദേ​ഹം നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ജ​ല​ജ് സ​ക്സേ​ന മൂ​ന്ന് വി​ക്ക​റ്റ് നേ​ടി. നി​ധീ​ഷ് ര​ണ്ടും അ​ക്ഷ​യ് ച​ന്ദ്ര​ൻ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.