കോ​വി​ഡ് രൂ​ക്ഷം; പൂ​നെ​യി​ൽ മാ​ർ​ച്ച് 14 വ​രെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്നു
Sunday, February 28, 2021 3:01 PM IST
പൂ​നെ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൂ​നെ​യി​ലെ സ്‌​കൂ​ൾ, കോ​ള​ജ് ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ര്‍​ച്ച് 14 വ​രെ അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശം. പൂ​നെ മേ​യ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി 11 നും ​രാ​വി​ലെ ആ​റി​നു ഇ​ട​യി​ൽ ന​ഗ​ര​ത്തി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മാ​സ​ങ്ങ​ൾ നീ​ണ്ട ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് ശേ​ഷം ജ​നു​വ​രി​യി​ലാ​ണ് പൂ​നെ​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ദി​നം ആ​യി​ര​ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ൾ ന​ഗ​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.