അച്ഛന്‍റെ മരണം; സി​റാ​ജ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​ല്ല
Saturday, November 21, 2020 10:42 PM IST
സി​ഡ്നി: അ​ച്ഛ​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​ന്ത്യ​ൻ ഫാ​സ്റ്റ് ബൗ​ള​ർ മു​ഹ​മ്മ​ദ് സി​റാ​ജ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​ല്ല. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ​യു​ള്ള പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​ൻ ടീ​മി​ലി​ടം നേ​ടി​യ താ​രം ഓ​സ്ട്രേ​ലി​യ​യി​ൽ ത​ന്നെ തു​ട​രും.

സി​റാ​ജി​ന്‍റെ അ​ച്ഛ​ൻ മു​ഹ​മ്മ​ദ് ഖൗ​സ് വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ന്ത​രി​ച്ച​ത്. സി​റാ​ജി​ന്‍റെ ക്രി​ക്ക​റ്റ് ക​രി​യ​ർ ഉ​യ​രു​ന്ന​തി​നു മു​ന്പ് ഖൗ​സ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യി​രു​ന്നു. സി​റാ​ജ് ക്രി​ക്ക​റ്റ​റാ​കാ​നാ​യി ഏ​റ്റ​വു​മ​ധി​കം ആ​ഗ്ര​ഹി​ച്ച​ത് മു​ഹ​മ്മ​ദ് ഖൗ​സാ​ണ്. തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ൽ നി​ന്നു​പോ​ലും മ​ക​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കാ​യി അ​ദ്ദേ​ഹം പ്ര​യ​ത്നി​ച്ചി​രു​ന്നു. ശ്വാ​സ​കോ​ശ രോ​ഗ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഖൗ​സി​ന്‍റെ മ​ര​ണം.

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് ടീ​മി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള സി​റാ​ജ് നി​ല​വി​ൽ ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന​തു​കൊ​ണ്ടാ​ണ് നാ​ട്ടി​ലേ​ക്ക് എത്താൻ സാ​ധി​ക്കാ​ത്ത​ത്. ഡി​സം​ബ​ർ 17 നാ​ണ് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. സി​റാ​ജി​ന്‍റെ മ​ന​സി​ന്‍റെ ക​രു​ത്താ​ണ് അ​ദ്ദേ​ഹ​ത്തെ ടീ​മി​നൊ​പ്പം തു​ട​രാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.