എം​ജി​ആ​റി​നെ​യും ജ​യ​ല​ളി​ത​യെ​യും വാ​നോ​ളം പു​ക​ഴ്ത്തി അ​മി​ത്ഷാ
Saturday, November 21, 2020 9:49 PM IST
ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ത​മി​ഴ്നാ​ട്ടി​ൽ നി​ർ​ണാ​യ​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എം​ജി​ആ​റി​നെ​യും ജ​യ​ല​ളി​ത​യെ​യും വാ​നോ​ളം പു​ക​ഴ്ത്തി. ഇ​രു​വ​രും ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ത​മി​ഴ്നാ​ടി​നെ ത​മി​ഴ്നാ​ടാ​ക്കി​യ​തെ​ന്ന് ഷാ ​പ​റ​ഞ്ഞു.

എം​ജി​ആ​ർ മ​ഹാ​നാ​യ നേ​താ​വാ​ണ്. ജ​യ​ല​ളി​ത എ​ക്കാ​ല​ത്തെ​യും സ​മ​ർ​ഥ​യാ​യ രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​യു​മാ​യി​രു​ന്നെ​ന്നും ഷാ ​പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ അ​ണ്ണാ ഡി​എം​കെ- ബി​ജെ​പി സ​ഖ്യം ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടും. എ​ന്നാ​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്ക​ഥ​ക​ൾ മാ​ത്ര​മാ​ണ് ഡി​എം​കെ​യ്ക്ക് പ​റ​യാ​നു​ള്ള​തെ​ന്നും അ​മി​ത്ഷാ വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.