ജ​ഡേ​ജ മാ​ജി​ക്; കോ​ൽ​ക്ക​ത്ത​യു​ടെ പ്ലേ ​ഓ​ഫ് മോ​ഹ​ങ്ങ​ൾ ത​ക​ർ​ത്ത് ചെ​ന്നൈ
Thursday, October 29, 2020 11:45 PM IST
ദു​ബാ​യ്: അ​സാ​ധാ​ര​ണ പോ​രാ​ട്ട​വീ​ര്യ​വു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ അ​വ​സാ​ന ഓ​വ​റി​ൽ ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ ചെ​ന്നൈ​യ്ക്കു അ​വി​ശ്വ​സി​നീ​യ വി​ജ​യം. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ആ​റ് വി​ക്ക​റ്റി​ന് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.

കോ​ൽ​ക്ക​ത്ത​യു​ടെ 172 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ൽ സി​ക്സ​ർ പ​റ​ത്തി ചെ​ന്നൈ മ​റി​ക​ട​ന്നു. തോ​ൽ​വി​യോ​ടെ കോ​ൽ​ക്ക​ത്ത​യു​ടെ പ്ലേ ​ഓ​ഫ് മോ​ഹ​ങ്ങ​ൾ​ക്ക് മ​ങ്ങ​ലേ​റ്റു.

അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ൽ ജ​ഡേ​ജ ന​ട​ത്തി​യ തീ​പ്പൊ​രി പോ​രാ​ട്ട​മാ​ണ് ചെ​ന്നെ​യെ വി​ജ​യി​പ്പി​ച്ച​ത്. അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ൽ ചെ​ന്നൈ​യ്ക്കു 30 റ​ൺ​സാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ എ​റി​ഞ്ഞ 19 ഓ​വ​റി​ൽ 20 റ​ൺ​സാ​ണ് ജ​ഡേ​ജ അ​ടി​ച്ചെ​ടു​ത്ത​ത്.

അ​വ​സാ​ന ഓ​വ​റി​ൽ ര​ണ്ട് സി​ക്സ​റു​ക​ൾ ഉ​ൾ​പ്പെ​ടെ പ​റ​ത്തി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. സാം ​ക​ര​ൻ ആ​യി​രു​ന്നു ഒ​ര​റ്റ​ത്ത് ജ​ഡേ​ജ​യ്ക്കു കൂ​ട്ട്. ജ​ഡേ​ജ പു​റ​ത്താ​കാ​തെ 11 പ​ന്തി​ൽ 31 റ​ൺ​സെ​ടു​ത്തു. 13 റ​ണ്‍​സു​മാ​യി സാം ​ക​ര​നും പു​റ​ത്താ​യി​ല്ല.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഋ​തു​രാ​ജ് ഗെ​യ്ക്ക്‌​വാ​ദും (72) അ​മ്പാ​ട്ടി റാ​യ്ഡു​വു​മാ​ണ് ചെ​ന്നൈ ജ​യ​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ട്ട​ത്. നേ​ര​ത്തെ നി​തീ​ഷ് റാ​ണ​യു​ടെ (87) ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്കു മാ​ന്യ​മാ​യ സ്കോ​ർ ന​ൽ​കി​യ​ത്. 61 പ​ന്തു​ക​ൾ നേ​രി​ട്ട റാ​ണ നാ​ലു സി​ക്സും 10 ഫോ​റു​മ​ട​ക്കം 87 റ​ണ്‍​സെ​ടു​ത്തു.

മി​ക​ച്ച തു​ട​ക്ക​മാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്കു ല​ഭി​ച്ച​ത്. 53 റ​ണ്‍​സ് ചേ​ർ​ത്ത ശേ​ഷ​മാ​ണ് ശു​ഭ്മാ​ൻ ഗി​ൽ- റാ​ണ ഓ​പ്പ​ണിം​ഗ് സ​ഖ്യം പി​രി​ഞ്ഞ​ത്. 17 പ​ന്തി​ൽ നി​ന്ന് 26 റ​ണ്‍​സെ​ടു​ത്ത ഗി​ല്ലി​നെ പു​റ​ത്താ​ക്കി ക​ര​ണ്‍ ശ​ർ​മ​യാ​ണ് ഈ ​സ​ഖ്യം പൊ​ളി​ച്ച​ത്.

പി​ന്നാ​ലെ​യെ​ത്തി​യ സു​നി​ൽ ന​രെ​യ്ൻ (7), റി​ങ്കു സിം​ഗ് (11), ഇ​യോ​ൻ മോ​ർ​ഗ​ൻ (15) എ​ന്നി​വ​ർ​ക്കു കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത് കോ​ൽ​ക്ക​ത്ത​യു​ടെ വ​ൻ സ്കോ​റി​ലേ​ക്കു​ള്ള കു​തി​പ്പി​ന് തി​രി​ച്ച​ടി​യാ​യി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച് 10 പ​ന്തു​ക​ൾ 21 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്ന ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ പ്ര​ക​ട​ന​മാ​ണ് കോ​ൽ​ക്ക​ത്ത​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.