ബി​നീ​ഷി​ന് കു​രു​ക്കാ​യ​ത് മു​ഹ​മ്മ​ദ് അ​നൂ​പി​ന്‍റെ മൊ​ഴി
Thursday, October 29, 2020 4:27 PM IST
ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ബി​നീ​ഷ് കോ​ടി​യേ​രി​യെ കു​ടു​ക്കി​യ​ത് മു​ൻ​പ് അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് അനൂ​പി​ന്‍റെ മൊ​ഴി. ബി​നീ​ഷാ​ണ് സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച​തെ​ന്നാ​യി​രു​ന്നു അ​നൂ​പി​ന്‍റെ മൊ​ഴി. പി​ന്നാ​ലെ ബി​നീ​ഷി​ൽ നി​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വി​വ​ര​ങ്ങ​ൾ തേ​ടി.

2015-ല്‍ ​ക​മ്മ​ന​ഹ​ള്ളി​യി​ല്‍ ഹോട്ടൽ തുടങ്ങാൻ അ​നൂ​പി​ന് ആ​റ് ല​ക്ഷം രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യെ​ന്ന് ബി​നീ​ഷ് ഇ​ഡി​യോ​ട് നേ​ര​ത്തെ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ അ​നൂ​പി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ല​പ്പോ​ഴാ​യി 50 ല​ക്ഷ​ത്തോ​ളം രൂ​പ എ​ത്തി​യെ​ന്നാ​ണ് ഇ​ഡി ക​ണ്ടെ​ത്തി​യ​ത്. ഈ ​പ​ണം സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യ​ത് ബി​നീ​ഷാ​ണെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് ഇ​ഡി​യു​ടെ അ​റ​സ്റ്റ്.

ഇ​ന്ന് രാ​വി​ലെ ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തി​യ ബി​നീ​ഷി​നോ​ട് അ​നൂ​പി​ന്‍റെ മൊ​ഴി​യി​ലെ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത തേ​ടി​യെ​ങ്കി​ലും കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​ല്ല. അ​നൂ​പി​നൊ​പ്പം ചോ​ദ്യം ചെ​യ്യ​ലി​ന് ബി​നീ​ഷ് വി​സ​മ്മ​തി​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ൽ അ​വ​സാ​നി​പ്പി​ച്ച് ബി​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ല​ഹ​രി​മ​രു​ന്നു കേ​സി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് ബി​നീ​ഷി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്. നേ​ര​ത്തെ സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി കൊ​ച്ചി യൂ​ണി​റ്റ് സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നു ബി​നീ​ഷി​നെ ചോ​ദ്യം​ ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.