ത​ക​ർ​ത്ത​ടി​ച്ച് സ്മി​ത്ത്, ഉ​ത്ത​പ്പ; ബാം​ഗ്ലൂ​രി​ന് 178 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Saturday, October 17, 2020 5:30 PM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് 178 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ‌ടോ​സ് നേ​ടി​യ ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 177 റ​ൺ​സെ​ടു​ത്തു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സ്റ്റീ​വ് സ്മി​ത്താ​ണ്(36 പ​ന്തി​ൽ 57) ടോ​പ് സ്കോ​റ​ർ.‌ ബാം​ഗ്ലൂ​രി​ന് വേ​ണ്ടി ക്രി​സ് മോ​റി​സ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

മി​ക​ച്ച തു​ട​ക്ക​മാ​ണ് രാ​ജ​സ്ഥാ​ന് ല​ഭി​ച്ച​ത്. ഓ​പ്പ​ണിം​ഗ് സ്ഥാ​ന​ത്തെ​ത്തി​യ റോ​ബി​ൻ ഉ​ത്ത​പ്പ ക​ത്തി​ക്ക​യ​റി​യ​തോ​ടെ 5.2 ഓ​വ​റി​ൽ ടീം ​സ്കോ​ർ 50 ക​ട​ന്നു. അ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ബെ​ൻ സ്റ്റോ​ക്സി​നെ (19 പ​ന്തി​ൽ 15) ക്രി​സ് മോ​റി​സ് പു​റ​ത്താ​ക്കി. 22 പ​ന്തി​ൽ ഒ​രു സി​ക്സും ഏ​ഴും ഫോ​റും സ​ഹി​തം 41 റ​ൺ​സെ​ടു​ത്ത ഉ​ത്ത​പ്പ​യെ എ​ട്ടാം ഓ​വ​റി​ൽ ചാ​ഹ​ലും ഔ​ട്ടാ​ക്കി. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ( ആ​റ് പ​ന്തി​ൽ ഒ​മ്പ​ത്) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങി. ചാ​ഹ​ലി​നാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ വി​ക്ക​റ്റും ല​ഭി​ച്ച​ത്.

പി​ന്നീ​ട് ക്രി​സീ​ൽ ഒ​ത്തു​ചേ​ർ​ന്ന സ്മി​ത്ത്-​ജോ​സ് ബ​ട്ല​ർ കൂ​ട്ടു​ക്കെ​ട്ടാ​ണ് രാ​ജ​സ്ഥാ​നെ മാ​ന്യ​മാ​യ സ്കോ​റി​ൽ എ​ത്തി​ച്ച​ത്. 25 പ​ന്തി​ൽ 24 റ​ൺ​സെ​ടു​ത്ത ബ​ട്ല​ല​റെ പ​തി​നാ​റാം ഓ​വ​റി​ൽ മോ​റി​സ് പു​റ​ത്താ​ക്കി. 19.2 ഓ​വ​റി​ൽ സ്മി​ത്ത് പു​റ​ത്താ​കു​മ്പോ​ൾ രാ​ജ​സ്ഥാ​ൻ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​യി​രു​ന്നു. 36 പ​ന്തി​ൽ ഒ​രു സി​ക്സും ആ​റു ഫോ​റും സ​ഹി​തം 57 റ​ൺ​സെ​ടു​ത്താ​ണ് സ്മി​ത്ത് മ​ട​ങ്ങി​യ​ത്. രാ​ഹു​ൽ തെ​വാ​ട്ടി​യ(11 പ​ന്തി​ൽ 19) പു​റ​ത്താ​കാ​തെ നി​ന്നു.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ തോ​റ്റ ഇ​രു​ടീ​മി​നും ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്. ഡ​ൽ​ഹി​ക്കെ​തി​രേ അ​നാ​യാ​സം ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന മ​ത്സ​രം രാ​ജ​സ്ഥാ​ൻ കൈ​വി​ടു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബി​നോ​ടാ​ണ് കോ​ഹ്ലി​യും സം​ഘ​വും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ബം​ഗ​ളൂ​രു മൂ​ന്നാ​മ​താ​ണെ​ങ്കി​ൽ രാ​ജ​സ്ഥാ​ൻ ഏ​ഴാ​മ​താ​ണ്.

അ​ന്തി​മ ഇ​ല​വ​നി​ൽ മാ​റ്റം വ​രു​ത്താ​തെ​യാ​ണ് സ്റ്റീ​വ് സ്മി​ത്തും സം​ഘ​വും ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ കോ​ഹ്ലി ര​ണ്ടു മാ​റ്റ​ങ്ങ​ൾ ടീ​മി​ൽ വ​രു​ത്തി. പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജി​ന് പ​ക​രം ഓ​ൾ​റൗ​ണ്ട​ർ ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദും ഓ​ൾ​റൗ​ണ്ട​ർ ശി​വം ദു​ബെ​ക്ക് പ​ക​രം ഗു​ർ​കീ​ര​ത് സിം​ഗ് മാ​നും അ​ന്തി​മ ഇ​ല​വ​നി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.