ക​ങ്ക​ണ​യ്ക്കും സ​ഹോ​ദ​രി​ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​ൻ ബാ​ന്ദ്ര കോ​ട​തി​യു​ടെ നി​ർ​ദേ​ശം
Saturday, October 17, 2020 3:32 PM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്തി​നും സ​ഹോ​ദ​രി രം​ഗോ​ലി​ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ബാ​ന്ദ്ര മ​ജി​സ്‌​ട്രേ​റ്റ് മെ​ട്രോ​പോ​ളി​റ്റ​ന്‍ കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.

ഇ​രു​വ​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ത​സ്പ​ര്‍​ദ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റും ഫി​റ്റ്‌​ന​സ് ട്രെ​യി​ന​റു​മാ​യ മു​ന്നാ​വ​റ​ലി സ​യി​ദി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ട​തി നി​ര്‍​ദേ​ശം.

മും​ബൈ​യെ പാ​ക് അ​ധീ​ന കാ​ഷ്മീ​രു​മാ​യി ഉ​പ​മി​ച്ച് ക​ങ്ക​ണ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ന​ട​ന്‍ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം ക​ങ്ക​ണ​യും ശി​വ​സേ​ന സ​ര്‍​ക്കാ​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണം ക​ങ്ക​ണ​യു​ടെ മും​ബൈ​യി​ലെ ഓ​ഫീ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പൊ​ളി​ച്ചു നീ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.