ശി​വ​ശ​ങ്ക​റി​ന്‍റെ ആ​ശു​പ​ത്രി മാ​റ്റം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചു
Saturday, October 17, 2020 3:30 PM IST
തി​രു​വ​ന​ന്ത​പു​രം: എം. ​ശി​വ​ശ​ങ്ക​റി​നെ ക​ര​മ​ന​യി​ലെ പി​ആ​ർ​എ​സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ന്നീ​ട് ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടതായി മാധ്യമപ്രവർത്തകർ പറഞ്ഞു. ആ​ക്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​ആ​ർ​എ​സ് ആ​ശു​പ​ത്രി​ക്ക് മുന്നിൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.