കോ​വി​ഡ് കാ​ല​ത്തെ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ചി​ല്ല; കേ​ന്ദ്ര​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍
Wednesday, September 16, 2020 10:39 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നവു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കോ​വി​ഡ് കാ​ല​ത്തെ വാ​ഗ്ദാ​ന​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ‌

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം 21 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പി​ടി​ച്ചു കെ​ട്ടും, ആ​രോ​ഗ്യ സേ​തു ആ​പ്പ് സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തും, 20 ല​ക്ഷം കോ​ടി​യു​ടെ പാ​ക്കേ​ജ്, രാ​ജ്യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ ക​ട​ന്നു ക​യ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ല, ആ​ത്മ നി​ര്‍​ഭ​ര്‍ പ​ദ്ധ​തി എ​ല്ലാം പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​എം കെ​യേ​ഴ്സ് ഫ​ണ്ട് ദു​ര​ന്ത​കാ​ല​ത്തെ മു​ത​ലെ​ടു​പ്പാ​യി മാ​റി​യെ​ന്നും രാ​ഹു​ൽ വി​മ​ര്‍​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.