അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ര​ണ്ടു ല​ക്ഷം പി​ന്നി​ട്ടു
Wednesday, September 16, 2020 7:36 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വൈ​റ​സ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന​യ്ക്ക് ശ​മ​ന​മി​ല്ല. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം പി​ന്നി​ട്ടു. രാ​ജ്യ​ത്ത് 200,197 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ന്നാ​ണ് ക​ണ​ക്ക്.

ഇ​തു​വ​രെ, 67,88,147 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 4,068,086 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല വേ​ൾ​ഡോ മീ​റ്റ​ർ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ൽ 768,601 പേ​ർ​ക്കും ടെ​ക്സ​സി​ൽ 704,813 പേ​ർ​ക്കും ഫ്ളോ​റി​ഡ​യി​ൽ 668,846 പേ​ർ​ക്കും ന്യൂ​യോ​ർ​ക്കി​ൽ 479,184 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ​യു​ള്ള​ത്.

ജോ​ർ​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​ല​ക്ഷ​ത്തി​നു മു​ക​ളി​ലും നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, ലൂ​സി​യാ​ന തു​ട​ങ്ങി 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.

ടെ​ന്നി​സി, ലൂ​സി​യാ​ന, പെ​ൻ​സി​ൽ​വേ​നി​യ, അ​ല​ബാ​മ, ഒ​ഹി​യോ, വെ​ർ​ജീ​നി​യ, സൗ​ത്ത്ക​രോ​ലി​ന, മ​സാ​ച്യു​സെ​റ്റ്സ്, മി​ഷി​ഗ​ണ്‍, മെ​രി​ലാ​ൻ​ഡ്, മി​സൗ​റി ഇ​ൻ​ഡ്യാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഒ​രു ല​ക്ഷ​ത്തി​നു മു​ക​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ള്ള​ത്.

33,141 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ന്യൂ​യോ​ർ​ക്കാ​ണ് മ​ര​ണ നി​ര​ക്കി​ൽ മു​ന്നി​ൽ. ക​ലി​ഫോ​ർ​ണി​യ​യി​ൽ 14,615 പേ​ർ​ക്കും ടെ​ക്സ​സി​ൽ 14,730 പേ​ർ​ക്കും ഫ്ളോ​റി​ഡ​യി​ൽ 12,788 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.