ആ​മി​ർ ഖാ​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ്, ക്വാ​റ​ന്‍റൈ​നി​ൽ; പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നു താ​രം
Tuesday, June 30, 2020 6:51 PM IST
മും​ബൈ: ബോ​ളി​വു​ഡ് താ​രം ആ​മി​ർ ഖാ​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​മി​ർ ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ​യെ​ല്ലാം ഉ​ട​ൻ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ച​താ​യും ആ​മി​ർ ഖാ​ൻ വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്നും അ​വ​രെ ക്വാ​റ​ന്‍റൈ​നി​​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും ആ​മി​ർ​ഖാ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും താ​രം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് പോ​സീ​റ്റാ​യ​വ​ർ​ക്കു​മി​ക​ച്ച പ​രി​ച​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ബ്രി​ഹ​ൻ മും​ബൈ കോ​ർ​പ​റേ​ഷ​ൻ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്നും ആ​മി​ർ ഖാ​ൻ പ​റ​ഞ്ഞു. ഭാ​ര്യ കി​ര​ണ്‍ റാ​വു​വി​നും മ​ക​ൻ ആ​സാ​ദ് റാ​വു ഖാ​നു​മൊ​പ്പം മും​ബൈ​യി​ലാ​ണ് ആ​മി​ർ താ​മ​സി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.