മാ​സ്ക് ധ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​രി​​യെ ത​ല്ലി​ച്ച​ത​ച്ച് മേ​ലു​ദ്യോ​ഗ​സ്ഥ​ൻ
Tuesday, June 30, 2020 6:38 PM IST
ഹൈ​ദ​രാ​ബാ​ദ്: മാ​സ്ക് ധ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ജീ​വ​ന​ക്കാ​രി​യെ ത​ല്ലി​ച്ച​ത​ച്ചു മേ​ലു​ദ്യോ​ഗ​സ്ഥ​ൻ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നെ​ല്ലൂ​ർ ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യെ​യാ​ണു ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ഇ​രു​ന്പു​ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ചു മ​ർ​ദി​ച്ച​ത്.

ആ​ന്ധ്ര​പ്ര​ദേ​ശ് ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​ലെ നെ​ല്ലൂ​രി​ലെ ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മാ​സ്ക് ധ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ പ്ര​കോ​പി​ത​നാ​യ മാ​നേ​ജ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ക​രാ​ർ ജീ​വ​ന​ക്കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. നെ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​ണു ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ജീ​വ​ന​ക്കാ​രി.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ മാ​നേ​ജ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഓ​ഫീ​സി​നു​ള്ളി​ൽ ക​സേ​ര​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി​യെ മു​ടി​യ്ക്കു പി​ടി​ച്ചു താ​ഴെ വ​ലി​ച്ചി​ട്ട​ശേ​ഷം ഇ​രു​ന്പു ക​ന്പി കൊ​ണ്ട് അ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ആ​ദ്യം ഒ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ഇ​യാ​ളെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തും പി​ന്നീ​ട് മ​റ്റൊ​രാ​ൾ എ​ത്തി ക​ന്പി പി​ടി​ച്ചു​വാ​ങ്ങു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

വി​ഷ​യ​ത്തി​ൽ ജീ​വ​ന​ക്കാ​രി പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ ആ​ന്ധ്ര ടൂ​റി​സം മ​ന്ത്രി അ​വ​ന്തി ശ്രീ​നി​വാ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഇ​യാ​ളെ ജോ​ലി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.