ജോ​സ​ഫൈ​നെ മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വി​ന്‍റെ ഹ​ർ​ജി; ചെ​ല​വ് സ​ഹി​തം ത​ള്ളി
Tuesday, June 30, 2020 6:26 PM IST
കൊ​ച്ചി: വ​നി​താ ക​മ്മി​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തു​നി​ന്ന് എം.​സി. ജോ​സ​ഫൈ​നെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ബി​ജെ​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ ബി. ​രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണു ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് 10,000 രൂ​പ ചെ​ല​വ് സ​ഹി​തം ത​ള്ളി​യ​ത്.

പാ​ർ​ട്ടി​ക്കു കോ​ട​തി​യും പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ണ്ടെ​ന്നും പാ​ർ​ട്ടി അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്നു പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞാ​ൽ പി​ന്നെ ക​മ്മി​ഷ​ൻ അ​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ല എ​ന്ന ജോ​സ​ഫൈ​നി​ന്‍റ പ്ര​സ്താ​വ​ന ക​മ്മി​ഷ​ന്‍റെ പ​ക്ഷ​പാ​തി​ത്വം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ​ന്നും പ​ദ​വി​യി​ൽ​നി​ന്നു നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍റെ ഹ​ർ​ജി. സി​പി​എം എം​എ​ൽ​എ പി.​കെ. ശ​ശി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ വ​നി​താ ക​മ്മി​ഷ​ൻ കേ​സെ​ടു​ക്കാ​ത്ത​തി​നെ കു​റി​ച്ച് പ്ര​തി​ക​രി​ക്ക​വേ​യാ​ണ് അ​വ​ർ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ, പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചു ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. ജോ​സ​ഫൈ​നെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ല​തി​കാ സു​ഭാ​ഷ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.