മോ​ദി സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന ആ​രു​മാ​യും സ​ഹ​ക​രി​ക്കും: ബി​ജെ​പി
Monday, June 29, 2020 6:44 PM IST
തി​രു​വ​ന​ന്ത​പു​രം: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ളെ അം​ഗീ​ക​രി​ക്കു​ന്ന ആ​രു​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജോ​സ് കെ ​മാ​ണി വി​ഭാ​ഗ​ത്തെ എ​ൻ​ഡി​എ​യി​ലേ​ക്ക് എ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​ട​ൻ ഒ​രു അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ല. വി​ഷ​യ​ത്തി​ൽ ഉ​ട​നെ ഒ​രു അ​ഭി​പ്രാ​യം പ​റ​യേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. തീ​രു​മാ​നം പ​റ​യേ​ണ്ട​തു ജോ​സ് കെ ​മാ​ണി​യാ​ണ്. ജോ​സ് കെ. ​മാ​ണി അ​വ​രു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷ​മേ മ​റ്റു​ള്ള​വ​ർ എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​തി​ൽ പ്ര​സ​ക്തി​യു​ള്ളു​വെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യം ബി​ജെ​പി വീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജോ​സ് കെ ​മാ​ണി​യു​മാ​യി എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യം അ​പ​ക്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.