കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​യ്ക്ക് അ​മേ​രി​ക്ക​യി​ല്‍ പ​താ​ക പ​കു​തി താ​ഴ്ത്തും
Friday, May 22, 2020 10:26 AM IST
വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പൗ​ര​ന്മാ​രോ​ടെ ഓ​ര്‍​മ​യ്ക്കാ​യി അ​ടു​ത്ത മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഫെ​ഡ​റ​ല്‍ കെ​ട്ടി​ട​ങ്ങ​ളി​ലെ​യും ദേ​ശീ​യ സ്മാ​ര​ക​ങ്ങ​ളി​ലെ​യും പ​താ​ക താ​ഴ്ത്തി കെ​ട്ടാനാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16,18,297 ആ​യി. വ്യാ​ഴാ​ഴ്ച മാ​ത്രം 25,574 കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച മാ​ത്രം 1,270 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്. ഇ​തോ​ടെ ഇ​വി​ടെ മ​ര​ണ സം​ഖ്യ 96,206 ആ​യി ഉ​യ​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.