ജി​യോ​യു​ടെ 2.32 ശ​ത​മാ​നം ഓ​ഹ​രി സ്വ​ന്ത​മാ​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​ന്‍ സ്ഥാ​പ​നം
Friday, May 22, 2020 9:32 AM IST
മും​ബൈ: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വ​കാ​ര്യ ഇ​ക്വി​റ്റി സ്ഥാ​പ​നം കെ​കെ​ആ​ര്‍, ജി​യോ പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്നു. 11,367 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കു​ന്ന​തി​ലൂ​ടെ 2.32 ശ​ത​മാ​നം ഓ​ഹ​രി കെ​കെ​ആ​ര്‍ സ്വ​ന്ത​മാ​ക്കും. റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഫേ​സ്ബു​ക്ക്, സി​ല്‍​വ​ല്‍ ലേ​ക്ക്, വി​സ്റ്റ ഇ​ക്വി​റ്റി പാ​ര്‍​ട്ട്‌​ണേ​ഴ്‌​സ്, ജ​ന​റ​ല്‍ അ​റ്റ്‌​ലാ​ന്റി​ക്ക് എ​ന്നി​വ​യ്ക്കു പി​ന്നാ​ലെ ജി​യോ പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ക്ഷേ​പ​മി​റ​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ക​മ്പ​നി​യാ​ണ് കെ​കെ​ആ​ര്‍. ഈ ​അ​ഞ്ചു നി​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ 78,562 കോ​ടി രൂ​പ​യാ​ണ് ജി​യോ സ്വ​ന്ത​മാ​ക്കി​യ​ത്.

പു​തി​യ ഇ​ട​പാ​ടി​ലൂ​ടെ ജി​യോ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ഓ​ഹ​രി മൂ​ല്യം 4.91 ല​ക്ഷം കോ​ടി​യാ​യും എ​ന്‍റ​ര്‍​പ്രൈ​സ് മൂ​ല്യം 5.15 ല​ക്ഷം കോ​ടി​യാ​യും ഉ​യ​രും. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​കെ​ആ​ര്‍ ഏ​ഷ്യ​യി​ല്‍ ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.